കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ യുക്രൈനിൽ കുടുങ്ങിയ 629 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇതോടെ ഓപ്പറേഷൻ ഗംഗ വഴി 12000 ത്തിലധികം പേരെ തിരികെയെത്തിച്ചു. കൂടാതെ തിരികെയെത്തിയ മലയാളികളെ കേരളത്തിലേക്ക് എത്തിക്കാൻ മൂന്ന് പ്രത്യേക വിമാന സർവീസുകളും ഒരുക്കിയിട്ടുണ്ട്.
കണക്കുപ്രകാരം നിലവിൽ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടപ്പുണ്ട്. അതേസമയം 10 ദിവസത്തിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. യുക്രൈനിലെ കീവ്, ഖര്‍ക്കീവ്, സുമി, ചെര്‍ണിഹോവ്, മരിയോപോള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.