പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും ഇന്ന് ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ മോദി സെലന്‍സികിയുമായും പുടിനുമായും സംസാരിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യ ഇടപെടണമെന്നാവശ്യമാണ് അന്ന് സെലന്‍സ്‌കി മുന്നോട്ട് വെച്ചത്. കൂടാതെ യു.എന്നില്‍ രാഷ്ട്രീയ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എന്നില്‍ ഇന്ത്യ റഷ്യയ്‌ക്കൊപ്പമോ ഉക്രൈനൊപ്പമോ നിന്നില്ല.
അതേസമയം ഓപ്പറേഷന്‍ ഗംഗയിലൂടെ 2800 പേരെ കൂടി ഞായറാഴ്ച ഇന്ത്യയിലെത്തിച്ചു.