gnn24x7

കീവ് ഉള്‍പ്പെടെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നീ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

0
262
gnn24x7

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നീ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും റഷ്യ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ നാല് നഗരങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികളും മറ്റ രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഇതര രാജ്യങ്ങളും അവരുടെ പൗരന്മാരെ ഈ നഗരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയിലാക്കാന്‍ ഇടപെടുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here