കീവ്: യുക്രെയ്നു നേരെ റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ യുക്രെയ്നിയൻ നടി ഒക്സാന ഷ്വെറ്റ്സ് (67) കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് നടി കൊല്ലപ്പെട്ടത്.
ഒക്സാന ഷ്വെറ്റ്സ് പ്രവർത്തിച്ചിരുന്ന ‘യങ് തിയേറ്റർ’ ട്രൂപ്പ് വിയോഗ വിവരം സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഏറ്റവും ഉയർന്ന ബഹുമതി നേടിയിട്ടുള്ള നടിയാണ് ഒക്സാന ഷ്വെറ്റ്സ്.