gnn24x7

ഡാർവിന്റെ സ്വന്തം ടോമി ജേക്കബ് അന്തരിച്ചു

0
412
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

ഡാർവിൻ : ഡാർവിന്റെ സ്വന്തം ടോമി ജേക്കബ് അന്തരിച്ചു. ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ ശ്രീ ടോമി ജേക്കബ് ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

നല്ലൊരു ഗായകനായും, നല്ലൊരു സംഘാടകനായും, മനുഷ്യ നന്മയ്ക്കെന്നെണ്ണി അണിയിച്ചൊരുക്കിയ ടെലി ഫിലിമുകളിലൂടെയും, നല്ലൊരു ഫോട്ടോഗ്രാഫറായും, അതിനെല്ലാമുപരിയായി നല്ലൊരു മനുഷ്യ സ്നേഹിയായും നമ്മുടെ ഏതുകാര്യത്തിനും ഒപ്പമുണ്ടായിരുന്ന പ്രീയപ്പെട്ട ടോമി ജേക്കബിൻ്റെആകസ്മിക വേർപാട് നികത്താനാവാത്തതാണ്. അതീവ ദുഖത്തിലിരിക്കുന്ന ഉറ്റ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നീ നിലകളിലുളള  നാമേവർക്കും പരസ്പരം ചേർന്നു നിന്ന് ഈ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കാം.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here