കോടതിയിൽ നിന്നും ദിലീപിന്റെ മൊബൈലിലേക്ക് രഹസ്യ രേഖകൾ എത്തിയതായി സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിലാണ് ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ എത്തിയതായി സ്ഥിരീകരിച്ചത്. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചത്. സായി ശങ്കർ ദിലീപിന്റെ ഫോണിൽ നിന്നും രഹസ്യ രേഖകൾ നശിപ്പിച്ചതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണത്തിലേക്ക് കടന്നത്.
പകർപ്പെടുക്കാൻ അനുവാദമില്ലാത്ത സുപ്രധാന രേഖകൾ ആണ് ദിലീപിന്റെ കൈയിലെത്തിയത്. ആരാണ് ഈ സുപ്രധാന രേഖകൾ ദിലീപിന് കൈമാറിയതെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കോടതിക്കകത്തുള്ള ഏറ്റവും സുപ്രധാന രേഖകളാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ ടി വി ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന വാർത്ത.