gnn24x7

അനുരാഗം ആരംഭിച്ചു

0
737
gnn24x7

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. മനസ്റ്റുകൾക്ക് യോജിക്കാൻ ഏതു കാലമായത്തിലും, ഏതു സാഹയര്യത്തിലും അതു സംഭവിക്കാം. ഇവിടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ,ഈ മൂന്നു പ്രണയവും  അവരുടെ കുടുംബ ബന്ധങ്ങളും തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.പ്രദർശനസജ്ജമായ’ ഞാൻ പ്രകാശൻ ‘ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഷഹാദ് ഈ ചിത്രം സംവിധാനം ചെയ്യുന്നു, ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ഷഹാദ് പറഞ്ഞു.

ക്യൂൻ എന്ന ചിത്രത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയ ‘നെഞ്ചിലകത്തു ലാലേട്ടൻ ‘ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ അശ്വിൻ ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മേഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ലഷ്മി നാഥ് സത്യം സിനിമാസിൻ്റെ ബാനറിൽ എൻ.സുധീഷും, പ്രേമചന്ദ്രൻ ‘ ഏ ‘ജി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ നാല് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.അശ്വിൻ ജോസ്,96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരികൃഷ്ണൻ, മൂസി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. കൊച്ചി മറൈൻ ഡ്രൈവ്വായിരുന്നു ലൊക്കേഷൻ.

ഗൗതം മേനോനും ഷീലയും. മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീല ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ഗൗതം മേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.ജോണി ആൻ്റണി, ലെന, ദുർഗാ കൃഷ്ണ , ജാഫർ ഇടുക്കി, സുധീഷ്, മണികണ്ഠൻ പട്ടാമ്പി. തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിൽ ലെ ഗാനങ്ങൾ രമിച്ചിരിക്കുന്നത് മനു മഞ്ജിത്താണ് സംഗീതം. ജോയൽ ജോൺസ്.തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപിയാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ്‌ – ലിജോ പോൾ കലാസംവിധാനം. അനീസ് നാടോടി.മേക്കപ്പ്. അമൽ ചന്ദ്ര .കോസ്റ്റ്യും – ഡിസൈൻ സുജിത്.സി.എസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രവീഷ് നാഥ്.അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ.സി.ബേബി.പ്രൊജക്റ്റ് ഡിസൈനർ .- ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി.ഫോട്ടോ  – ഡോണി സിറിൾ.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here