gnn24x7

ക്വാഡ് ഉച്ചകോടി ഇന്ന്: മോദി -ബൈഡൻ കൂടിക്കാഴ്ച്ചയ്ക്ക് സാധ്യത

0
233
gnn24x7

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ൻ വിഷയവും ടോക്ക്യോയിൽ നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ , ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബനിസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

ഉഭയകക്ഷി ബന്ധം കൂടുതൽ ‍ ശക്തിപ്പെടുത്താൻ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുൻപ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളിൽ ഓസ്ട്രേലിയയും ജപ്പാനുമായി കൂടുതൽ സഹകരണ കരാറുകളിൽ ഇന്ത്യ ഏർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.ടോക്കിയോയിലെ ക്വാഡ് ഉച്ചകോടി വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്നടക്കമുള്ള വിഷയങ്ങളിൽ മോദി ചർച്ച നടത്തും.

ജപ്പാൻ പ്രധാനമന്ത്രിയെ കണ്ട ജോ ബൈഡൻ കൊവിഡ് പ്രതിരോധത്തിലടക്കം ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി.ഇന്തോ-പസഫിക് മേഖല സംരക്ഷിക്കപ്പെടണമെന്നും സാമ്പത്തിക വളർച്ചക്ക് ജപ്പാൻ ഒഴിച്ചുകൂടാനാ പങ്കാളിയാണെന്നും നരേന്ദ്ര മോദി ജപ്പാനിൽ പറഞ്ഞു. സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പങ്കെടുത്തു.

ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കൾ പുറത്തിറക്കി. സംയുക്ത വ്യാപാര കരാർ ജോ ബൈഡൻ മുന്നോട്ടുവെച്ചു. ഇന്ത്യയുടെ വ്യാവസായിക വളർച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂടുതൽ നിക്ഷേപത്തിനും വാണിജ്യാവസരങ്ങൾക്കും ജപ്പാൻ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

മോദി ജപ്പാനിലെ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി ലക്ഷദ്വീപ്, ചെന്നൈ ആൻഡമാൻ ഒപ്റ്റിക്കൽ ഫൈബർ പദ്ധതികൾ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് നൽകിയ മികച്ച സേവനങ്ങളിൽ നിപ്പൺ ഇല്ട്രിക്ക് കമ്പനി ചെയർമാനെ പ്രധാനമന്ത്രി അഭിനന്ദനമറിച്ചു. സാഹചര്യമൊരുങ്ങിയാൽ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എ ൻഇ സി ചെർമാൻ ഡോ നൊബുഹീറോ എൻഡോ പറഞ്ഞു. ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് ജപ്പാനിലെ കമ്പനികൾ എല്ലാ പിന്തുണയും നൽകുമെന്ന് സുസുക്കി ചെയർമാൻ ടൊഷീരോ സുസിക്കി വ്യക്തമാക്കി. കമ്പനി മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വിദേശ കാര്യമന്ത്രാലയം പിന്നീട് പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here