gnn24x7

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

0
387
gnn24x7

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡേറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്‍പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26.

ഇതിനു പുറമെ  നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍  സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള മറ്റ് ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് (വനിത, ബി.എസ്.സി നഴ്‌സിംഗ്) ഇതേ ഇ-മെയില്‍ വിലാസത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്. 

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.  നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here