അയർലണ്ട്: റെക്കോർഡ് അപേക്ഷകൾക്കിടയിൽ പാസ്‌പോർട്ടുകൾ എത്രയും വേഗം ഇഷ്യൂ ചെയ്യാനുള്ള ശ്രമത്തിലാണ് ഗാർഡ സർട്ടിഫിക്കേഷന്റെ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഓഫീസിലെ കസ്റ്റമർ സർവീസ് ഹബ്ബിലെ തൊഴിലാളികളുടെ എണ്ണം അടുത്തയാഴ്ച 60ൽ നിന്ന് 80 ആയും രണ്ടാഴ്ചയ്ക്കുള്ളിൽ 140 ആയും ഉയരുമെന്ന് വിദേശകാര്യ മന്ത്രി Simon Coveney പാർട്ടി സഹപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച പാസ്‌പോർട്ട് സർവീസ് പ്രതിദിനം ശരാശരി 7,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. അടുത്തിടെയായി ദിവസേന നൽകുന്ന പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ ഇത് 40% വർധനവാണ്.
ആദ്യമായി കുട്ടികളുടെ അപേക്ഷകളിൽ നടപടിയെടുക്കുന്നതിന് Garda Síochánaയുമായി ഇന്നലെ ഒരു പുതിയ കരാർ ഉണ്ടാക്കിയതായി ഫൈൻ ഗെയ്ൽ പാർലമെന്ററി പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ Coveney പറഞ്ഞു.
പാസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് രാജ്യത്തുടനീളമുള്ള ഗാർഡയുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പുതിയ സമ്മതപത്രം വാങ്ങാൻ ആവശ്യപ്പെട്ടുളള്ള 50 ഓളം അപേക്ഷകൾ ദിവസവും മുടങ്ങിക്കിടക്കുന്നു.
ഏറ്റവും തിരക്കേറിയ വർഷമായ 2019-ലെ 20% മറികടന്ന്, പാസ്‌പോർട്ട് സേവനത്തിന് റെക്കോർഡ് ഡിമാൻഡാണ് ഇപ്പൊൾ ലഭിക്കുന്നതെന്ന് Coveny പറഞ്ഞു. ഈ വർഷം ഇതിനകം തന്നെ 560,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് 2019-ൽ നൽകിയതിനേക്കാൾ 90,000 പാസ്‌പോർട്ടുകൾ കൂടുതലാണ് ഇപ്പൊൾ വിതരണം ചെയ്തിരിക്കുന്നത്.
പാസ്‌പോർട്ട് സേവനത്തിന് ലഭിച്ച 80% അപേക്ഷകളും പുതുക്കലുകളാണ്, ഇവയിൽ 99 ശതമാനവും സ്റ്റാൻഡേർഡ് ടേൺറൗണ്ട് സമയത്തിനുള്ളിൽ നൽകിയിട്ടുണ്ട്. ഓൺലൈനായി പാസ്‌പോർട്ട് പുതുക്കുന്ന മുതിർന്നവരിൽ പകുതിയോളം പേർക്കും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പുതിയ പാസ്‌പോർട്ട് പോസ്റ്റിൽ ലഭിക്കും.





































