gnn24x7

തുർക്കി ഇനി മുതൽ ‘തുർക്കിയെ’: പേരുമാറ്റത്തിന് യുഎൻ അംഗീകാരം

0
186
gnn24x7

അങ്കാറ: തുർക്കി രാജ്യത്തിന്റെ പേര് മാറ്റി ‘തുർക്കിയെ’ എന്നാക്കി.പേരുമാറ്റം ആവശ്യപ്പെട്ടു തുർക്കിയുടെ ആവശ്യം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു. യു എൻ രേഖകളിലും ഇനി പുതിയ പേരാകും ഉണ്ടാകുക.രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു പക്ഷിയുടെ പേരിനോടുള്ള സാമ്യം ഉണ്ടാക്കുന്ന പൊല്ലാപ്പ് മറികടക്കാനാണ് തുർക്കിയ എന്ന ചെറിയ മാറ്റം ആവശ്യപ്പെട്ട് രാജ്യം യു.എന്നിന് കത്ത് നൽകിയത്.

കത്ത് കൈപ്പറ്റിയതായും മാറ്റം നിലവിൽ വന്നതായും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇംഗ്ലീഷ് സ്പെല്ലിങ് ദേശീയ ഭാഷയിലെ ഉച്ചാരണത്തിന് സമാനമാക്കണമെന്ന ആവശ്യവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഏറെയായി രംഗത്തുണ്ട്.രാജ്യത്തിന്റെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ പേരെന്ന് പ്രസിഡന്റ് തയ്യീപ് ഉർദുഗാൻ അവകാശപ്പെട്ടു.

കഴിഞ്ഞ ഡിസംബർ മുതൽ ഉൽപന്നങ്ങൾക്കുമേൽ പതിക്കുന്ന മുദ്രക്ക് പുതിയ രീതി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.അന്താരാഷ്ട്ര സമിതികൾക്കും രാജ്യങ്ങൾക്കും പേര് മാറ്റം സബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ നൽകുമെന്നും തുർക്കിയെ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സംസ്കാരത്തെയും നാഗരികതയെയും മൂല്യങ്ങളെയുമെല്ലാം ഉൾക്കൊള്ളുന്ന പേരാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളിലും ‘മെയ്ഡ് ഇൻ തുർക്കിയെ എന്ന് ചേർക്കുന്നുണ്ട്. ഹെല്ലോ തുർക്കിയെ എന്ന പേരിൽ ഈ വർഷം ആദ്യത്തിൽ ടൂറിസം കാംപയിനും ആരംഭിച്ചിരുന്നു. ഇനി മുതൽ എല്ലാ ഭാഷകളിലും രാജ്യത്തെ വിവരിക്കാൻ തുർക്കിയെ’ എന്ന് തന്നെ ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്റ്റേറ്റ് ഏജൻസികൾക്ക് അവരുടെ കത്തിടപാടുകളിൽ തുർക്കിയെ ഉപയോഗിക്കാനും നിർദ്ദേശം നൽകി.അടുത്തകാലത്തായി മറ്റ് പല രാജ്യങ്ങളും പുതിയ പേര് സ്വീകരിച്ചിരുന്നു. 2020ലാണ് നെതർലൻഡ്സ് ഹോളണ്ട് എന്ന പേര് ഒഴിവാക്കിയത്. മാസിഡോണിയ നോർത്ത് മാസിഡോണിയയും ലിബിയ സ്റ്റേറ്റ് ഓഫ് ലിബിയയും ആയി മാറിയതും തൊട്ട് മുൻപിലെ വർഷങ്ങളിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here