gnn24x7

യാത്രക്കാരെ ‘നക്ഷത്രമെണ്ണിച്ച്’ യൂറോസ്റ്റാർ: ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി

0
234
gnn24x7

പാരിസ് : യൂറോ സ്റ്റാർ ട്രെയിനുകൾ യാത്ര റദ്ദാക്കിയതോടെ മണിക്കൂറുകളോളം സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ.യുകെയിലേക്ക് പോകുന്നവർക്ക് എട്ട് മണിക്കൂറിലധികമാണ് ഗാരെ ഡു നോർഡ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നത്.വൈദ്യുതി വിതരണത്തിലെ തടസത്തെ തുടർന്ന് നിരവധി യൂറോസ്റ്റാർ ട്രെയിനുകൾ റദ്ദാക്കിയത്.

ട്രെയിനുകൾ റദ്ദാക്കുന്നതിനെ കുറിച്ച് ഒരു മുന്നറിയിപ്പും യൂറോസ്റ്റാർ അധികൃതർ നൽകിയില്ലെന്ന് യാത്രകൾ പറഞ്ഞു.സ്റ്റേഷനിൽ എത്തിയ ശേഷമാണ് യാത്രക്കാർ പലരും ഇതിനെ കുറിച്ച് അറിയുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്രയും ആളുകളെ ബുദ്ധിമുട്ടിലാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.യൂറോസ്റ്റാർ കൃത്യമായ മുന്നറിപ്പ് നൽകാതത്തിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്.

യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാൻ മതിയായ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപം ഉയർന്നു. കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള യാത്രക്കാരാണ് മണിക്കൂറുകളോളം ക്യൂവിൽ കുടുങ്ങിയത്. മുൻകൂട്ടി ടിക്കറ്റ് എടുത്ത പലർക്കും കണക്ഷൻ ട്രെയിനുകളും ലഭിച്ചില്ല. കൃത്യമായ പദ്ധതിയില്ലാതെയാണ് ട്രെയിനുകൾ റദാക്കിയത് എന്നും ആരോപണം ഉയരുന്നു.

എന്നാൽ സ്ഥിതിവിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നു എന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും യൂറോസ്റ്റാർ വക്താവ് അറിയിച്ചു. വൈദ്യുതി വിതരണത്തിലെ പ്രതിസന്ധി നിലനിക്കുന്നതിനാൽ ട്രെയിൻ സർവീസ് സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. പല സർവീസുകളും വൈകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here