gnn24x7

എ കെ ജി സെന്ററിൽ ബോംബേറ്; സ്ഫോടക വസ്തു എറിഞ്ഞ സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു

0
230
gnn24x7

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയഒരാളാണ് എ കെ ജി സെന്റിന് നേരെ ബോംബേറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്ന് എൽ ഡി എഫ് കൺവീനർ പി ജയരാജൻ വ്യക്തമാക്കി. ബോംബെറിഞ്ഞതിന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് ബൈക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

ബോംബാക്രമണം നടന്ന എ കെ ജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സ്ഫോടക വസ്തു എറിഞ്ഞ സ്ഥലം അദ്ദേഹം പരിശോധിച്ചു. ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്. എ കെ ജി സെന്ററിന് മുന്നിലുള്ല റോഡിൽ വാഹനം നിർത്തി നടന്നാണ് അദ്ദേഹം എത്തിയത്. നേതാക്കളുടെ യോഗത്തിന് ശേഷമായിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം.

സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. സംഭവത്തെ തുടർന്ന് മന്ത്രിമാരും, നേതാക്കളും, എൽഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.

ഇത് കോൺഗ്രസ് അറിയാതെ നടക്കില്ലെന്നും എന്തും അക്രമം ചെയ്യാൻ മടിക്കാത്തവരാണ് കോൺഗ്രസുകാരെന്നും എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. എന്നാൽ പാർട്ടി പ്രവർത്തകർ ഒരു തരത്തിലുള്ള വികാരങ്ങൾക്ക് അടിമപ്പെടരുതെന്നും അക്രമ സംഭവങ്ങളുമുണ്ടാകാതിരിക്കാൻ ശ്രമിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here