തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഡാലോചനക്കേസ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതിയുടെ നിര്‍ണായക നിരീക്ഷണം. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പ്രതികളുടെ ഫോൺ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റിൽ മന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനം ആണ് ചാറ്റിൽ ഉള്ളത്. ഈ ഫോൺ പരിശോധനയിലും ഗൂഡാലോചന തെളിയിക്കുന പ്രത്യേകിച്ചൊന്നും പൊലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.മൊബൈൽ ഹാജരാക്കാൻ പ്രതി തയ്യാറാണ്.പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടിലും ഗൂഡാലോചന വ്യക്‌തമല്ലെന്നും കോടതി നിരീക്ഷിച്ചു.
Home Global News വധശ്രമ ഗൂഢാലോചനയില്ല; വാട്സ്ആപ്പ് ചാറ്റിൽ ഉള്ളത് പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രമെന്ന് കോടതി







































