gnn24x7

രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും

0
348
gnn24x7

കാലാവധി കഴിയുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും.

ഇന്നലെ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നൽകി. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച വിരുന്നിൽ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവും യാത്രയയപ്പ് വിരുന്നിൽ സന്നിഹിതയായി.

gnn24x7