gnn24x7

കൗതുകമായി അയർലണ്ട് മലയാളി ദമ്പതികളുടെ മെറ്റേണിറ്റി കവർ സോംഗ്

0
644
gnn24x7

ജീവിതത്തിലേക്ക് പുതിയ രണ്ട് അതിഥികൾ എത്തുന്ന സന്തോഷത്തിലാണ് അയർലണ്ട് മലയാളികളായ ലിൻസണും കുടുംബവും . ഇരട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ആകുന്ന ആഹ്ലാദം പങ്കുവച്ചു അവർ തയ്യാറാക്കിയ കവർ സോങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ ഗാനം ‘വാലിന്മേൽ പൂവും…’ മനോഹരമായി പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ഔദ്യോഗിക സംഗീത ചാനൽ Line Dreamz ന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയത്. ഗർഭകാലത്തെ സന്തോഷ നിമിഷങ്ങൾ ചിത്രീകരിച്ചിരിക്കുന്ന കവർ സോങ്ങ് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജനപ്രിയമായി മാറിക്കഴിഞ്ഞു.

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1ൽ ലിൻസൻ തോമസ് ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും ആസ്വാദകർക്ക് സംഗീത വിരുന്നൊരുക്കി എത്തിയിരിക്കുകയാണ് ഈ ദമ്പതികൾ. ലിൻസണും നീനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. KIRAN BABU KARALIL ആണ് സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്.COLOR N CANVAS ആണ് റെക്കോർഡിംഗ്.

വീഡിയോ കാണാം :

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here