gnn24x7

ആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” നടത്തപ്പെട്ടു.

0
317
gnn24x7

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷൻ 2022 നടത്തപ്പെട്ടു .ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്‍വെന്‍ഷൻ നടന്നത് .ഓഗസ്റ്റ് 25 ന് ലിമെറിക്ക് ബിഷപ്പ് മാർ .Brendan Leahy കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.


ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിച്ചത് .
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന കണ്‍വെന്‍ഷനിൽ കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു .


കൺവെൻഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാർ ലിമെറിക്ക് ചാപ്ലയിൻ ഫാ .റോബിൻ തോമസ് അറിയിച്ചു .


വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ .ഓ .)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here