gnn24x7

അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത; മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ചു

0
190
gnn24x7

തിരുവനന്തപുരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും നടത്താൻ പാടില്ല.

അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കുWEE Aസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. പല ജില്ലകളിലും കനത്ത മഴയെത്തുടർന്നുള്ള ദുരിതം രൂക്ഷമാണ്. ഇടമലയാർ, കക്കി, ബാണാസുരസാഗർ, പൊന്മുടി, ഷോളയാർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ എന്നീ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

യെലോ അലർട്ടുള്ള ജില്ലകൾ

ഓഗസ്റ്റ് 30: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഓഗസ്റ്റ് 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്സെ

സെപ്റ്റംബർ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 2: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട്

സെപ്റ്റംബർ 3: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, പാലക്കാട്, മലപ്പുറം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here