സമർഖണ്ഡ്: ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദി-പുടിൻ കൂടികാഴ്ചയിലെ സംഭാഷണമാണ് അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
“ഉക്രെയ്നിലെ യുദ്ധത്തിൽ മോദി പുടിനെ ശാസിച്ചു,” വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. “അതിശയകരമായ ഒരു പരസ്യമായ ശാസനയിൽ, മോദി പുടിനോട് പറഞ്ഞു: “ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഫോണിൽ നേരത്തെ സംസാരിച്ചിട്ടുണ്ട്” വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്‍റ് ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മർദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് മോദിയുടെ പരാമര്‍ശത്തെ ഉദ്ദേശിച്ച് പറയുന്നത്.
 
                






