ഡൽഹി: ഉപയോക്താക്കളുടെ ആധാർ കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ, 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ബാധകമാകും. 10 വർഷത്തിലൊരിക്കൽ അവരുടെ ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ് തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ആളുകളെ പ്രോത്സാഹിപ്പിക്കും. ഒരു വ്യക്തിക്ക് ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ, അതായത് 70 വയസ്സ് കഴിഞ്ഞാൽ, പിന്നീട് പുതുക്കേണ്ട ആവശ്യമില്ല.
                







































