അയർലണ്ടിൽ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ യോഗം Liffyvallyൽ വച്ച് സംഘടിപ്പിച്ചു. അയർ ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന സോഷ്യൽ വർക്കേഴ്സ് പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും പുതിയ അവസരങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ മേഖലയിലേക്ക് കടന്ന് വരുന്നതിൻ്റെ ഭാഗമായുള്ള CORU രജിസ്ട്രേഷൻ നടപടികൾക്ക് തയ്യാറെടുക്കുന്നവർക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ ചെയ്തു കൊടുക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഓരോരുത്തരും അഭിപ്രായപ്പെട്ടു. നിരന്തരമായ പരിശ്രമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും സോഷ്യൽ workers മേഖലയിലും തങ്ങളുടെ കൈയൊപ്പ് പതിപ്പിക്കാന്‍ നിരവധി അവസരങ്ങൾ ഉണ്ട് എന്നത് പലരും ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സോഷ്യൽ വർക്കിൻ്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ യോഗം പ്രത്യേകം അനുമോദിച്ചു. ജോലിത്തിരക്കും സമ്മർദവും ഉണ്ടെങ്കിൽ കൂടിയും എല്ലാ വർഷവും യോഗം കൂടണമെന്ന് ഏകകണ്ഠമായി തീരുമാനമെടുത്തുകൊണ്ട് യോഗം അവസാനിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu