gnn24x7

‘ശ്രേയ’ സംഗീതത്തിന്റെ ഇരുപതാം വർഷം: ആഘോഷമാക്കാൻ ശ്രേയ ഘോഷാൽ അയർലണ്ടിൽ.

0
456
gnn24x7

തന്റെ സംഗീത യാത്രയുടെ ഇരുപതാം വാർഷികം ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറി 20 വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ലോകപര്യടനം നടത്തുകയാണ് ശ്രേയ . ലോകത്തിലെ വിവിധ നഗരങ്ങളിൽ ഒരുക്കുന്ന സംഗീത പരിപാടിയുടെ ഭാഗമായി അയർലണ്ടിലേക്കും വാനമ്പാടി ശ്രേയ എത്തുകയാണ്.

ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ഒക്ടോബർ 29ന് നടക്കും. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും ആസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേയ ഘോഷാൽ അയർലണ്ടിൽ അവതരിപ്പിക്കുന്ന ആദ്യ സംഗീത പരിപാടിയാണ് ‘DIWALI DHAMAKA 2022’.

https://fb.watch/g55oHdnz8-/

ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ രാത്രി 7 മണിക്കാണ് സംഗീതപരിപാടി അരങ്ങേറുന്നത്. നിങ്ങളെ കാത്തിരിക്കുന്ന ഈ മാസ്മര രാവിലേക്ക് http://www.ukeventlife.co.uk എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം. Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഒക്ടോബർ 16 വരെയും, ഹോളണ്ടിൽ 30നുമാണ് സംഗീതപരിപാടി. അമേരിക്കയിൽ ഏഴുവേദികളിലായി അടുത്തമാസം നാലുമുതൽ 19 വരെ പരിപാടികൾ അരങ്ങേറും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here