gnn24x7

കണ്ണൂർ കുടുംബ സംഗമം

0
248
gnn24x7

കണ്ണൂർ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളിൽ നിന്നും അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരൽ നവംബർ പന്ത്രണ്ടാം തീയതി വാക്കിൻസ്‌ടൗൺ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു . കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മൂലം നടത്താൻ സാധിക്കാതിരുന്ന ഒത്തുചേരലിനെ വളരെ ഉത്സാഹത്തോടെയാണ് ഇപ്രാവശ്യം കണ്ണൂരുകാർ നോക്കികാണുന്നത് .

തിരക്കുപിടിച്ച പ്രവാസി ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നും ഒരല്പ സമയം മാറി നിന്ന് പിറന്ന നാടിന്റെ മധുര സ്മരണകൾ മായാതെ മനനം
ചെയ്യുന്നതോടൊപ്പം മലയോര ഗ്രാമങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിന്റെയും നിസ്വാർത്ഥ സഹകരണത്തിന്റെയും വേദിയായി സംഗമം മാറുന്നു

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായും പഠനത്തിനായും അയർലണ്ടിൽ എത്തിച്ചേർന്നത്. ഇവർക്കെല്ലാവർക്കും ഒത്തുചേരുന്നതിനും പരിചയപെടുന്നതിനും ഉള്ള ഈ അസുലഭ അവസരത്തെ എല്ലാ കണ്ണൂർ പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

രാവിലെ പത്തുമണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തീരത്തക്ക രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് . രസകരമായ മത്സര ഇനങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട ഭക്ഷണവും സംഗമത്തിന്റെ മാറ്റു കൂട്ടുന്നു

കൂടുതൽ വിവരങ്ങൾക്ക്

Binujith : 0879464254
Pinto. : 0894440014
Nidhin. : 089 4414335
Sheen. : 089 4142349

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here