gnn24x7

ആബേൽ സെറ്റിൽ സൗബിന്റെ ജന്മദിനം

0
511
gnn24x7

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം നടക്കുന്ന ആബേൽ എന്ന ചിത്രത്തിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് സൗബിൻ ഷാഹിറിന്റെ ജന്മദിനം കടന്നുവന്നത്.
മേരി മാതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ മാത്യു നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനീഷ്ജോസ് മൂത്തേട ആണ്.


കട്ടപ്പനയും പരിസരങ്ങളിലുമായിട്ടാണ് ചിത്രികരണം നടന്നു വരുന്നത്. ഒക്ടോബർ പന്ത്രണ്ട് ബുധനാഴ്ചയായിരുന്നു സൗബിന്റെ ജന്മദിനം.

ഈ ദിവസത്തിലെ ചിത്രീകരണം പൊൻമുടിയി സെന്റ് മേരീസ് പള്ളിയിലായിരുന്നു
ചിതികരണത്തിനിടയിൽ യൂണിറ്റ് ഒത്തുകൂടി സൗബിന്റെ ജന്മദിനത്തിന് ഭാവുകങ്ങൾ നേർന്ന് കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു.


സിദ്ദിഖ്. അതിഥി രവി, അലൽസിയർ,ലെന, സീമാ ജി.നായർ. ജയകൃഷ്ണൻ. ജോജി ജോൺ. അലക്സ് കോയിപ്പുറത്ത്. ഹരിഷ് പെങ്ങൻ. അഞ്ജലിനാ ജോയ്തുടങ്ങിയ താരങ്ങളും. നിർമ്മാതാവ് അനിൽ മാത്യ, സംവിധായകൻ
അനിഷ് ജോസ് മൂത്തേടൻ എന്നിവർ ആശംസകൾ നേർന്നു.
വാഴൂർ ജോസ്.
ഫോട്ടോ. സലിഷ് പെരിങ്ങോട്ടുകര

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here