gnn24x7

13th ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രം “e- വലയം”

0
742
gnn24x7

അയർലണ്ട് മലയാളികൾക്ക് അഭിമാനമായി
അയർലണ്ട് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമ്മിച്ച ചലച്ചിത്രം “e- വലയം”. 13ആം ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അയർലണ്ടിന്റെ സമാപന ചിത്രമായി “e- വലയം” പ്രദർശിപ്പിക്കുന്നു. വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങളെ പിന്തള്ളിയാണ് “e- വലയം” ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചിത്ര വിഭാഗത്തിൽ ഇടം നേടിയത്. സാങ്കേതിക യുഗത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ചതിക്കുഴികളെ കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.

ഒക്ടോബർ 24ന് വൈകുന്നേരം 7 മണിയ്ക്കാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ജി.ഡി. എസ്. എൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കോട്ടയം സ്വദേശിയും അയർലണ്ട് മലയാളിയുമായ ജോബി ജോയ് ചിത്രം നിർമ്മിച്ചത്. നവാഗത നായിക ആഷ്ലി ഉഷ, രൺജി പണിക്കർ, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വർമ്മയാണ് കഥയെഴുതി സംവിധാനം ചെയ്തത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7