gnn24x7

മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടികൂടി

0
460
gnn24x7

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 91 ലക്ഷത്തോളം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വർണം പൊലീസ് സംഘം പിടികൂടിയത്. 

gnn24x7