കൊച്ചി: തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകും. ഗവർണർക്കെതിരായ എസ്.എഫ്. ഐ ബാനർ എസംസ്കാര ശൂന്യമായ നടപടിയാണ്. ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിഷേപിക്കും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഗവർണർ എന്നത് ഉന്നത പദവിയാണ്. അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രിയും. എസ്.എഫ്.ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു.മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു
അതേസമയം ഗവർണർക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചു.





































