gnn24x7

ജവഹർലാൽ നെഹ്റു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. സിഗരറ്റ് വലിച്ചു; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

0
610
gnn24x7

ഭാരത്പൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ. നെഹ്റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രിയുടെ പരാമർശം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ആരോപിച്ചു. ഇന്നലെ രാജസ്ഥാനിലെഭരത്പൂരിൽ നടന്ന ലഹരി വിരുദ്ധബോധവത്കരണ പരിപാടിയിലാണ്കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം.

‘ജവഹർലാൽ നെഹ്റു ജി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, സിഗരറ്റ് വലിക്കുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. നമ്മുടെ രാജ്യം ലഹരിമരുന്ന് ഭീഷണിയിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തെയും മറ്റ് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിച്ച്, അവരിൽ ഭയം സൃഷ്ടിക്കാൻ ഞാൻ മാദ്ധ്യമപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.’- മന്ത്രി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here