സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോൺ മസ്ക്. തൽസ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയിലെ സോഫ്റ്റ് വെയർ, സെർവർ ടീമുകൾക്ക് മാത്രമായിരിക്കും താൻ നേതൃത്വം നൽകുകയെന്നും മസ്ക് ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ രാജിവെക്കണോ എന്ന് ചോദിച്ചുകൊണ്ട് ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഫലം എന്തായാലും അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു. വോട്ടുചെയ്ത 57.5 ശതമാനം പേരും രാജിവെക്കണം എന്ന തരത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
അഭിപ്രായ വോട്ടെടുപ്പിന്റെ അന്തിമഫലം വന്നതിന് പിന്നാലെയാണ് താൻ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്ക് രംഗത്തെത്തിയത്.ഏറെ നാളുകളായി ഇലോൺമസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉയരുന്നുണ്ട്. കമ്പനി സ്വന്തമാക്കിയതിന് ശേഷം അദ്ദേഹം അവതരിപ്പിച്ച മാറ്റങ്ങളും കമ്പനിയുടെ പുതിയ പ്രവർത്തന നയങ്ങളും ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഏറെ നാളുകളായി ഇലോൺമസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉയരുന്നുണ്ട്. കമ്പനി സ്വന്തമാക്കിയതിന് ശേഷം അദ്ദേഹം അവതരിപ്പിച്ച മാറ്റങ്ങളും കമ്പനിയുടെ പുതിയ പ്രവർത്തന നയങ്ങളും ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88