gnn24x7

രാജ്യാന്തര കൊടുംകുറ്റവാളി ചാൾസ് ശോഭരാജ് ജയിൽമോചിതനായി

0
198
gnn24x7

രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽനിന്നും മോചിതനായി. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.

അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ.

സുപ്രീം കോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ് ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here