ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബി ഇക്കാര്യങ്ങൾ ചർച്ചചെയ്യില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തിൽ ആദ്യമായി പ്രതികരണം നടത്തിയിട്ടുള്ളത്. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ സി.പി.എമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമെന്നാണ് യെച്ചൂരി നേരത്തെ പ്രതികരിച്ചത്. ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചർച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ നിലവിലുള്ള വിഷയങ്ങളും ചർച്ചയാകും എന്നായിരുന്നു മറുപടി.
ഇ.പി. ജയരാജന് അനധികൃത സമ്പാദ്യമുണ്ടെന്ന പി. ജയരാജന്റെ ആരോപണമാണ് സിപിഎമ്മിൽ പുകയുന്നത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സി.പി.എം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിൽ ഇ.പി.ക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു.
“ആദ്യം ഇ.പി.യായിരുന്നു ആയുർവേദ റിസോർട്ടിന്റെ ഡയറക്ടർ, പിന്നീട് ഭാര്യയും മകനും ഡയറക്ടർമാരായി. റിസോർട്ടിന്റെപേരിൽ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കി.ഉത്തമബോധ്യത്തിലുംആധികാരികതയുടെഅടിസ്ഥാനത്തിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയവേ, ആരോപണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പകരം, രേഖാമൂലം പരാതി നൽകിയാൽഅന്വേഷിക്കാമെന്നായിരുന്നു മറുപടി. നൽകാമെന്ന് പി. ജയരാജൻ അറിയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിട്ടുള്ള ഇ.പി. പങ്കെടുത്തിരുന്നില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88