ജഡ്ജിനിയമനത്തിനു പരിഗണിക്കേണ്ടപേരുകൾ കേന്ദ്ര സർക്കാർSHAREനൽകുന്നുവെന്നും കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും സുപ്രീം കോടതി ജസ്റ്റിസ്എസ്.കെ.കൗൾ. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നത്. ബാഹ്യ ഇടപെടലാണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസുമാരായ എസ്.കെ.കൗളും എ.എസ്. ഒകയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കാലതാമസം വരുമ്പോൾ ജഡ്ജി നിയമനത്തിനായി അവർ നൽകിയ സമ്മതം പിൻവലിക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നൽകിയ 22 ശുപാർശകൾ കേന്ദ്ര നിയമ മന്ത്രാലയം നവംബറിൽ മടക്കിയിരുന്നു. ഇതിൽ 9 എണ്ണം കൊളീജിയം രണ്ടാമതും നൽകിയ ശുപാർശകളാണ്. സർക്കാർ തുടർച്ചയായി ശുപാർശകൾ മടക്കുന്നത് ഗൗരവമുള്ള പ്രശ്നമാണെന്നും എസ്.കെ.കൗൾ ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശുപാർശകളിൽ തുടർനടപടി എന്തുവേണമെന്ന് കൊളീജിയം യോഗം ചേർന്ന് തീരുമാനമെടുക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88