4musics ബാൻഡ് hoop നായി ഒരുക്കി ഏറെ പ്രേക്ഷക പ്രീതി നേടി ശ്രദ്ധേയമായ ആദ്യ ഒറിജിനൽ ഗാനം ‘താരകതാരേ’ക്ക് പിന്നാലെ രണ്ടാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക്. 4musics ഒരുക്കിയ രണ്ടാമത്തെ ഒറിജിനൽ ഗാനം ‘ ഗഫൂർ കാ ദോസ്ത്‘ പുറത്തിറങ്ങി.
വണ്ടർവാൾ മീഡിയയുടെ hoop ന്റെ പുതിയ എപ്പിസോഡിന് വേണ്ടിയിട്ടാണ് ഗാനമൊരുക്കിയത് . 4musics ബാൻഡാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ബിബി മാത്യു, എൽദോസ് ഏലിയാസ് എന്നിവർ രചിച്ച ഗാനത്തിൽ ബിബി മാത്യുവും ജിം ജേക്കബുമാണ് പ്രധാന ഗായകർ. എൽദോലിയാസ് അഞ്ചു എബ്രഹാം എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചത്.
ബിജു നൈനാനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വണ്ടർവാൾ മീഡിയയാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
ആദ്യഗാനത്തിൽ അണിനിരന്ന കലാകാരന്മാർ തന്നെയാണ് ഈ ഗാനത്തിന്റെയും പിന്നിൽ പ്രവർത്തിച്ചത്. ലീഡ് ഗിറ്റാറും ബാസ് ഗിറ്റാറും- ഗോകുൽ കുമാർ, ക്രിസ്പിൻ, കീബോർഡ് – ഷെറോൺ റോയ് ഗോമസ്, ഡ്രംസ്- ജോൺ ലീഡർ, വയലിൻ- ആൽവിൻ കുര്യാക്കോസ് എന്നിവരാണ്. മഹേഷ് എസ്. ആർ, അനീഷ് ചന്ദ്രൻ ക്യാമറയും ആൽബി നടരാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റുഡിയോ 6/8 കൊച്ചിൻ, ഗ്രേസ് അഴകം എന്നിവയാണ് സ്റ്റുഡിയോ. അശ്വിൻ ആൻഡ്രൂസ്, ഫ്രെഡർക്ക് ജേക്കബ്, കുര്യാക്കോസ് വർഗീസ് എന്നിവരാണ് റെക്കോർഡിംഗ് എഞ്ചിനീയർമാർ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88