ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച നേതാവിനെ സിപിഐഎം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണക്കെതിരെയാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. പാർട്ടി സഹപ്രവർത്തകർ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സോണ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. തുടർന്ന് പ്രവർത്തകർ പാർട്ടി പരാതി നൽകുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രൻ, ജി.രാജമ്മ എന്നിവരായിരുന്നു അന്വേഷണ കമ്മിഷൻ അംഗങ്ങൾ.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ്, പാർട്ടി അംഗങ്ങളുടെ ഭാര്യമാരുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല, ഇവർ പാർട്ടിയിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി ഉടൻ നടപടിയെടുക്കുമെന്ന്കരുതിയിരുന്നുവെങ്കിലും നടപടിവൈകിയത് വലിയരീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇപ്പോൾ എ.പി. സോണയെ പുറത്താക്കിയിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88