gnn24x7

അയർലണ്ടിലെ പെൻഷൻ ഓട്ടോമാറ്റിക് എന്റോൾമെന്റ് ഉടൻ നടപ്പാക്കണമെന്ന് പെൻഷൻ അതോറിറ്റി

0
437
gnn24x7

ഡബ്ലിൻ : അയർലണ്ടിലെ പെൻഷൻ ഓട്ടോമാറ്റിക് എന്റോൾമെന്റ് എത്രയും വേഗം സർക്കാർ നടപ്പാക്കണമെന്ന് പെൻഷൻ അതോറിറ്റി. ഒയിറോസ് സോഷ്യൽ പ്രൊട്ടക്ഷൻ കമ്മിറ്റിയ്ക്ക് മുമ്പിൽ ഇത് സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ട് പെൻഷൻ അതോറിറ്റി ഇന്ന് സമർപ്പിക്കും. എന്നാൾ 2024- ഒക്ടോബറിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഓട്ടോ- എന്റോൾമെന്റ് സ്കീമിന്റെ വിശദാംശങ്ങൾ പെൻഷൻ അതോറിട്ടി ഇതിനകം അംഗീകരിച്ചിട്ടുണ്ട്.

23നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കൊപ്പം അവരുടെ തൊഴിലുടമയും മന്ത്രാലയവും ചേർന്ന് ധനസഹായം നൽകുന്ന ഒരു പെൻഷൻ പ്ലാനാണ് രൂപപ്പെടുന്നത്. ജോലിയിൽ പ്രവേശിക്കുന്ന എല്ലാവരും സ്വയമേവ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്, എന്നാൽ അവർ പിന്നീട് പെൻഷൻ പദ്ധതി വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് സ്വയം ഒഴിവാക്കാവുന്നതാണ്.

നിലവിൽ ഏതെങ്കിലും തൊഴിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജീവനക്കാർക്കാണ് പദ്ധതി. തൊഴിലാളികൾ അവരുടെ പെൻഷൻ സമ്പാദ്യത്തിലേക്ക് നൽകുന്ന വിഹിതം തൊഴിലുടമ മാറ്റിവെയ്ക്കേണ്ടതുണ്ട്.  അതോടൊപ്പം തൊഴിലുടമയുടെ വിഹിതവും അങ്ങനെ സ്വരൂപിക്കുന്ന ഓരോ 3 യൂറോയ്ക്കും സർക്കാർ നൽകുന്ന 1 യൂറോയുടെ ടോപ്പ് അപ്പും ചേർത്താണ് പെൻഷനിൽ നിക്ഷേപിക്കുക.

പെൻഷൻ സ്കീം അവതരിപ്പിക്കുന്ന ബിൽ നിയമനിർമ്മാണത്തിന് മുമ്പുള്ള സൂക്ഷ്മപരിശോധനയ്ക്കായി സോഷ്യൽ പ്രൊട്ടക്ഷനിലെ ഒയ്റാച്ച്റ്റാസ് കമ്മിറ്റിയുടെ മുമ്പാകെയാണ് നിലവിലുള്ളത്.

പെൻഷൻ ഓട്ടോ-എന്റോൾമെന്റ് അവതരിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന നിലപാടിലാണ് ഇൻഷുറൻസ് സർവീസ് ദാതാക്കൾ. അതേസമയം തൊഴിലാളികൾക്കിടയിൽ കൂടുതൽ പെൻഷൻ കവറേജ് ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി ഓട്ടോമാറ്റിക് എന്റോൾമെന്റിനെ പെൻഷൻ അതോറിറ്റി ശുപാർശ ചെയ്തിട്ടുമുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here