gnn24x7

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം രൂപീകരിച്ചു

0
843
gnn24x7

ഡബ്ലിൻ :വേൾഡ് മലയാളി  കൗൺസിൽ   ഗ്ലോബൽ വനിത  ഫോറത്തിന്റെ  നിർദേശപ്രകാരം  അയർലണ്ടിലും  വനിത  ഫോറം  രൂപീകരിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി , ഒറ്റയ്ക്കല്ലാതെ, ഒറ്റക്കെട്ടായി മുന്നേറാനും തങ്ങൾ  പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും വനിത  ഫോറം നിലയുറപ്പിക്കും. കലാ,സാഹിത്യ, ശാസ്ത്ര, ആതുര സേവന രംഗങ്ങളിൽ ഒരു ചാലകശക്തിയായി മാറുക എന്നതും  കൗൺസിലിന്റെ ലക്ഷ്യമാണ്. നാട്ടിലും,അതാതു  രാജ്യങ്ങളിലും കഴിയുന്നത്ര ചാരിറ്റി പ്രവർത്തനം  കാഴ്ച്ച വയ്ക്കുവാനും ഫോറം  മുൻകൈ  എടുക്കും.

ഭാരവാഹികൾ :

ചെയർപേഴ്സൺ :ജീജ  ജോയി വർഗീസ്

പ്രസിഡണ്ട്‌ : ജൂഡി ബിനു

സെക്രട്ടറി :ലീന  ജയൻ

ഗ്ലോബൽ പ്രതിനിധി :
ജീജ  ജോയി വർഗീസ്

യൂറോപ്പ് റീജിയൻ പ്രതിനിധി :
രാജി ഡൊമിനിക്.

വൈസ് ചെയർപേഴ്സൺ :ഫിജി സാവിയോ

അനഘ  മണ്ടത്തറ(കോർക്ക് )

വൈസ് പ്രസിഡണ്ട്‌ :
ദൃശ്യ ബാബു ജയലക്ഷ്മി (കോർക്ക് )
നവമി  സനുലാൽ.

ജോയിന്റ് സെക്രട്ടറി :
അഞ്ജലി ഏലിയാസ്(കോർക്ക് )
ബിന്ദു ബിനോയി.

ട്രഷറർ : സിനി ഷൈബു  കട്ടിക്കാട്ട്.

21 അംഗ  എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയ  ഭാരവാഹികളെ  അഭിനന്ദിച്ചുകൊണ്ട് ഗ്ലോബൽ ചെയർപേഴ്സൺ മേഴ്‌സി ജോളി  തടത്തിൽ ( ജർമ്മനി ),ഗ്ലോബൽ പ്രഡിഡന്റ്  ഡോ. ലളിത  എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : രാജു കുന്നക്കാട്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here