gnn24x7

ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു

0
266
gnn24x7

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം  കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത് . ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു . നിയമ സഭ മാ‍ച്ചും ജില്ലകളിൽ കലക്ടറേറ്റ് മാ‍ർച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ് . സമരങ്ങൾ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. യൂത്ത് കോൺ​ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയിൽ ഉണ്ടായി. ഇതേ തുടർന്നാണ് ധനമന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടിയത്.

ഇന്ധന സെസിൽ ഒരു പൈസ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു . നിയമ സഭ 27വരെ പിരിഞ്ഞെങ്കിലും സഭയ്ക്ക് പുറത്ത് പ്രതിഷേധം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here