കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ രാജ്യത്തു കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്. ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ നടക്കുന്ന ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88