gnn24x7

ശ്രീ ശിവ അക്കാഡമി ഒരുക്കുന്ന ‘നാട്യാഞ്ജലി’ മാർച്ച് 26ന്

0
559
gnn24x7

ഓം ശ്രീ ഗുരുഭ്യോ നമഃ
ലോക പ്രശസ്ത വാദ്യകലാകാരന്മാരുടെ അകമ്പടിയോടെ ആസ്വാദ്യകരുടെ ഉള്ളം കവരാൻ “നാട്യാഞ്ജലി” വീണ്ടുമെത്തുന്നു.

2023 മാർച്ച് 26-ന് കൗണ്ടി ലൗത്തിലെ ഡ്രോഹിഡയിലുള്ള ടോം ലെഡി തിയേറ്ററിൽ നടക്കുന്ന “നാട്യാഞ്ജലി” യിലേക്ക് ബഹുമാനപ്പെട്ട എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കലയെ സ്നേഹിക്കുന്നവരെയും ശ്രീ ശിവ അക്കാദമി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വായ്പ്പാട്ട്‌, നട്ടുവാംഗം, മൃദംഗം, പുല്ലാങ്കുഴൽ, വീണ എന്നിയിൽ പ്രശസ്തരായ വാദ്യ സ്ംഘത്തിന്റെ സജ്ജീവ അകമ്പടി സദസ്സിന്‌ വേറിട്ട അനുഭവമായിരിക്കും.

വോക്കൽ – ശ്രീ അരുൺ ഗോപിനാഥ്
നട്ടുവാങ്കം- ശ്രീ വിഷ്ണു ശങ്കർ
മൃദംഗം – കലാമണ്ഡലം കിരൺ ഗോപിനാഥ്
ഓടക്കുഴൽ – വിദ്വാൻ രഘുനാഥ് ചാലക്കുടി
വീണ – വിദ്വാൻ സൌന്ദര രാജൻ
എന്നീ പ്രശസ്ത കലാകാരന്മാർ നാട്യാഞ്ജലിയിൽ അണിനിരക്കുന്നു.

സങ്കീർണ്ണ നൃത്ത്യം, ഭാവം, താളം തുടങ്ങിയവയുടെ സമ്മേളനമായ ഭരതനാട്ട്യം, അതിന്റെ ആധികാരികമായ പാരമ്പര്യം ഒട്ടും ചോരാതെ ചിട്ടയായി പരിശീലിപ്പിക്കപ്പെട്ട അക്കാദമിയിലെ നർത്തകർ വേദിയിൽ അവതരിപ്പിക്കും. ശാസ്ത്രീയ നൃത്ത രചനകളുടെ ശേഖരം, യഥാർത്ഥവും ആധികാരികവുമായ ഭരതനാട്യ നൃത്ത പ്രകടനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് പ്രദർശിപ്പിക്കുന്നു.

ശ്രീ ശിവ അക്കാദമിയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തത്തിന്റെ ഭൃഹത്തായ ലോകത്തേക്ക്‌ ചുവട്‌ വെക്കുന്ന അയർലന്റിലെ പുതിയ തലമുക്ക്‌ പിന്തുണയുമായി നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

TLT വെബ്‌സൈറ്റിലെ ലിങ്ക് പിന്തുടർന്ന് ദയവായി നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക!

https://thetlt.ticketsolve.com/ticketbooth/shows/1173637531

കൂടുതൽ വിവരങ്ങൾക്ക്‌ :

087 654 1224/ 087 670 8140 / 087 399 3388

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here