gnn24x7

അയർലണ്ടിൽ മരുന്ന് ക്ഷാമം: WHO പട്ടികയിലെ 13 ക്രിട്ടിക്കൽ മെഡിസിൻസ് ഉൾപ്പെടെ 247 ഇനം മരുന്നുകൾ സ്റ്റോക്കില്ല

0
165
gnn24x7

അയർലണ്ടിൽ 247 മരുന്നുകൾ നിലവിൽ സ്റ്റോക്കില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭ്യമല്ലാത്തവയിൽ 13 എണ്ണം ലോകാരോഗ്യ സംഘടന അടിയന്തിര മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയാണ്. Medicine Shortage Index ൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് കഴിഞ്ഞ മാസം അവസാനത്തോടെ ഈ സംഖ്യ 19 ആയി ഉയർന്നു എന്നാണ്. നാസൽ സ്‌പ്രേകൾ, ഇൻഹേലറുകൾ, ഐ ഡ്രോപ്പുകൾ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന സാധാരണ മെഡിക്കൽ ഉപകരണങ്ങളിൽ ഇപ്പോൾ ക്ഷാമമുണ്ട്.

“ഡെലിവറിയിൽ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്ന മരുന്നുകൾ, നാസൽ സ്പ്രേകൾ, ഇൻഹേലറുകൾ, കണ്ണ് തുള്ളികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇപ്പോൾ മരുന്നുകളുടെ സൂചികയിൽ ഇതാദ്യമായി ഉൾപ്പെട്ടിരിക്കുന്നു.ഹേഫീവർ സീസണിലേക്ക് വരുമ്പോൾ ഈ മരുന്നുകളിൽ ചിലത് രോഗികൾക്ക് നിർണായകമാണ്”- Azure ഫാർമസ്യൂട്ടിക്കൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സാന്ദ്ര ഗന്നൻ പറയുന്നു.

അമോക്സിസില്ലിൻ, പെൻസിലിൻ തുടങ്ങിയ നിരവധി ആൻറിബയോട്ടിക്കുകളും സാധാരണയായി ഉപയോഗിക്കുന്ന ഓവർ-ദി-കൌണ്ടർ ചുമയുടെയും ജലദോഷത്തിന്റെയും മരുന്നുകളും ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. അപസ്‌മാരം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവുടെ മരുന്നുകൾക്ക് കഴിഞ്ഞ ആഴ്‌ചയിൽ ക്ഷാമം നേരിട്ടിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here