സിനിമ ടെലിവിഷൻ നടിയും അവതാരകായുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സുബി നിരവധി ടെലിവിഷൻ ഷോകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിരവധി സിനിമകളിൽ വേഷമിടുകയും ചെയ്തിരുന്നു. മിമിക്രി രംഗത്ത് സ്ത്രീകൾ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. അടുത്തകാലത്തായി യൂട്യൂബിൽ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങി ഒട്ടനവധി ഹാസ്യ പരിപാടികളുടെ വിജയശില്പികളിൽ പ്രധാനിയായിരുന്നു സുബി സുരേഷ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ