gnn24x7

വിദ്യാർത്ഥിനികൾക്ക് പ്രസവാവധി ആറ് മാസം, ആർത്തവ അവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സർവകലാശാല

0
181
gnn24x7

കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ആറ് മാസം വരെ പ്രസവാവധിയെടുത്ത്, അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നത്. ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ച് പ്രിൻസിപ്പാൾമാർക്ക് തന്നെ വിദ്യാർത്ഥിനിക്ക് തുടർപഠനം നടത്താൻ അനുമതി നൽകാം. ഇതിന് സർവകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾക്കടക്ക ബാധകമായിരിക്കും.

അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും ഇവ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാസർവ്വകലാശാലകളിലെയുംവിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചിരുന്നു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here