gnn24x7

ഡാലസിൽ യുവതിയെ കൊലപ്പെടുത്തി കാമുകൻ ആത്മഹത്യ ചെയ്തു -പി.പി.ചെറിയാൻ

0
259
gnn24x7

ഡാളസ് :ഡാലസിൽ കടുംബകലഹത്തെത്തുടർന്നു   ഒരു സ്ത്രീയും അവളുടെ കാമുകനും മരിച്ചതായി പോലീസും കുടുംബാംഗങ്ങളും പറഞ്ഞു.വീട്ടിൽ നടന്ന തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികൾ ഒമ്പത് മാസത്തോളമായി ഒരുമിച്ചായിരുന്നുവെന്നും കൊല്ലപ്പെട്ട യുവതിയുടെ  കുടുംബം പറഞ്ഞു.എന്നാൽ പോലീസ് ഇതുവരെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല, ഹിനോജോസയും അവളുടെ കൊലയാളിയെന്ന് സംശയിക്കുന്നവരും പരസ്പരം അറിയാവുന്നവരാണെന്ന് മാത്രമാണ് പറഞ്ഞത്.

ഏപ്രിൽ 13 വ്യാഴാഴ്‌ച രാവിലെ 8:40 ഓടെ പ്രിച്ചാർഡ് ലെയ്‌നിലെ ഒരു വീട്ടിൽ വെടിവെയ്പ് നടക്കുന്ന വിവരം ഉദ്യോഗസ്ഥരെ വിളിച്ചറിയച്ചതായി  ഡാലസ് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്തു വെടിയേറ്റ  മരിച്ചതു  28 കാരിയായ ആഞ്ചെലിക്ക ഹിനോജോസ എന്ന സ്ത്രീയാണെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു . മരിച്ച രണ്ടാമത്തെ വ്യക്തിയുടെ  ഐഡന്റിറ്റി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല,

വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോട് ഡാളസ് പോലീസ് ഡിറ്റക്ടീവ് കോഫി സപോൺ-അമോഹിനോട് 214-671-3657 എന്ന നമ്പറിലോ kofi.sapon-amoah@dallaspolice.gov എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here