gnn24x7

എസ്.എൻ.സ്വാമി ചിത്രം ആരംഭിച്ചു

0
349
gnn24x7

ഏപ്രിൽ പതിനഞ്ച് ശനി .  വിഷു ദിനം. എറണാകുളം ടൗൺഹാളിൽ മലയാളി പ്രേഷകന്റെ മനസ്സിൽ കുടിയേറിയ  തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, ഇന്ന് സിനിമയിലെ തന്നെ മറ്റൊരു സാങ്കേതിക രംഗത്തേക്ക് കടക്കുന്ന ചടങ്ങിന് സാഷ്യം വഹിക്കുന്നു.


ഇതിനകം അറുപത്തിയേഴു തിരക്കഥകൾ രചിച്ച എസ്.എൻ.സ്വാമി സംവിധായകനാകുക
യാണ്. ഈ സംരംഭത്തിന്റെ പൂജാ ചടങ്ങും തുടർന്ന് ചിത്രീകരണവും ഇവിടെ അരങ്ങേറുന്നു.


മലയാള സിനിമയിലെ വലിയൊരു സംഘം സാങ്കേതികവിദഗ്ദരും നിർമ്മാതാക്കളും ബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത ചാങ്ങിൽ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്.


കെ.മധു സ്വിച്ചോൺ കർമ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി.
ജേഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു.


സാജൻ, ഷാജി കൈലാസ്,ഏകെ.സാജൻ,
ബി.ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണം, സിയാദ് കോക്കർ, എവർഷൈൻ മണി, സാജു ജോണി, വ്യാസൻ എടവനക്കാട്, സോൾവിൻകുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്,
ഹൈബി ഈഡൻ എം.പി, മേയർ . എം. അനിൽകുമാർ, നിർമ്മാതാവ്, എം.സി. അരുൺ, അനിൽ മാത്യു,, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സി ജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.


ധ്യാൻ ശ്രീനിവാസൻ, നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു.
രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, ആർദ്രാ, സ്മിനു സിജോ, തുടങ്ങിയവരും, ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.
ജെയ്ക്ക് ബിജോയ്സിന്റേതാണു സംഗീതം.
ജാക്ക് സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ബസോദ് ടി. ബാബുരാജ്.


കലാസംവിധാനം – സാബു സിറിൾ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശിവരാമകൃഷ്ണൻ,
കോസ്റ്റ്യും – ഡിസൈൻ – സ്റ്റെഫി സേവ്വർ . മേക്കപ്പ് സിനൂപ് രാജ് .-
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജു അരോമ
പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ.


ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – നവീൻ മുരളി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here