gnn24x7

“അനുരാഗം” മെയ് അഞ്ചിന്

0
176
gnn24x7

പ്രണയത്തിന് പുതിയ ഭാഷ്യം നൽകുന്ന ചിത്രമാണ് അനുരാഗം.
പ്രണയത്തിന് കാലമോ പ്രായമോ ഒരു തടസ്സവുമല്ല. യോജിക്കാൻ കഴിയുന്ന ഒരു മനസ്സാന്ന് വേണ്ടത്.. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. അത്തരത്തിലുള്ള വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അനുരാഗം.


ഷഹാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.


ഈ മൂന്ന പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളുമാണ് തികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്..
ഒരു തികഞ്ഞ ഫാമിലി കോമഡി ഡ്രാമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  അശ്വിൻ ജോസ് ആണ്.
യുവാക്കൾ നെഞ്ചിലേറ്റിയ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധേയനാണ് അശ്വിൻ ജോസ്.
96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ ഗൗരി കിഷൻ ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലെത്തുന്നു.


നായികാ സങ്കൽപ്പങ്ങളിൽ മലയാളി പ്രേഷകൻ ഏറെക്കാലം മനസ്സിൽ സൂഷിച്ച ഫീല ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ലെന, ദുർഗാ കൃഷ്ണാ ജാഫർ ഇടുക്കി, സുധീഷ് , മണികണ്ഠൻ പട്ടാമ്പി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
അശ്വിൻ ജോസിൻ്റേതാണ് തിരക്കഥ.
മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോയ്സാണ് ഈണം പകർന്നിരിക്കുന്നത്.


പ്രശസ്ത തമിഴ് ഛായാഗ്രാഹകൻ സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി.
മേക്കപ്പ് – അമൽ ചന്ദ്ര. കോസ്റ്റും – ഡിസൈൻ. സുജിത്. സി.എസ്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – രവീഷ് നാഥ്. അപ്പോസ്റ്റിയേറ്റ് ഡയറക്ടർ അവൽ.സി. ബേബി.
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – സജിർ
പ്രോജക്റ്റ് ഡിസൈനർ – ഹാരിസ് ദേശം.
സത്യം സിനിമാസിന്റെ ബാനറിൽ എൻ. സുധീഷും പ്രേമചന്ദ്രൻ എം.ജി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7