gnn24x7

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവാസി മലയാളിയുടെ മരണം കേന്ദ്ര സർക്കാരിന് നിവേതനവുമായി കേരള കോൺഗ്രസ് (എം) ആസ്ട്രേലിയ

0
281
gnn24x7

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരികെ മടങ്ങിയ മലയാളി യുവാവ് വിമാനതാവളത്തിൽ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു ഓസ്‌ട്രേലിയയിൽ നഴ്‌സായ കോതമംഗലം  ഇഞ്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‌ന ജോയിയുടെയും മകൻ അഭിഷേക് ജോസ് സവിയോ (37) ആണ് മരണപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവേശനകവാടത്തിൽ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥൻമാരുടെ മുൻപിൽ വച്ചായിരുന്നു അഭിഷേകിന്  ഹൃദയാഘാതമുണ്ടായത് എന്നിട്ട് പോലും അടിയന്തര പരിചരണം ലഭ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൻ്റെ ലഭ്യത വൈകിയതുമാണ്   അഭിഷേകിൻ്റെ പെട്ടെന്നുള്ള മരണത്തിനു കാരണം എന്നുമാണ് അറിയുവാൻ സാധിച്ചത്.
അഞ്ച് വർഷത്തിലധികമായി ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്റിലെ കെയിൻസിൽ നഴ്‌സായ അഭിഷേക് ഒരാഴ്ചത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മടക്കയാത്രയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കെയിൽസിലെ മലയാളി അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു അഭിഷേക്. ഭാര്യ ജോസ്‌ന ക്യൂൻസ്‌ലാന്റിൽ നഴ്‌സാണ്. ഹെയ്‌സൽ (4), ഹെയ്ഡൻ (1) എന്നിവർ മക്കളാണ്. അഭിഷേകിനുണ്ടായ ദുരവസ്ഥ ഒരു പ്രവാസിയ്ക്കു പോലും ഉണ്ടാകുവാൻ പാടില്ലെന്നും ഇതിനായി എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൽ എന്നിവർ മുഖേന വിമാനതാവള അധികൃതർക്കും കേന്ദ്ര സർക്കാരിനും നിവേതനം നല്കിയതായി പ്രവാസി കേരള കോൺഗ്രസ്സ് (എം) നാഷണൽ പ്രസിഡൻ്റ് ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ജിൻസ്  ജയിംസ് എന്നിവർ അറിയിച്ചു.
 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7