ആവേശവും ആരവവും വാനോളം…കേരള ഹൗസ് കർണിവലിനെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ അയർലണ്ട് മലയാളികൾ. മേളയിലെത്തുന്നവർ പാർക്കിംഗിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഗ്രൗണ്ടിലേയ്ക്കുള്ള പാർക്കിങ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക് ചെയ്യാം..

ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 250 ഓളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കാർണിവൽ വേദിക്ക് പുറത്ത് 300 വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. 10 യൂറോയാണ് പാർക്കിംഗ് ടിക്കറ്റ് നിരക്ക്. https://www.eventblitz.ie/event/keralahousecarnival2023parking/ എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ജൂൺ 17ന് രാവിലെ എട്ടുമുതൽ വൈകുന്നേരം എട്ടുവരെ ഡബ്ലിനിലെ സ്ഥിരം വേദിയായ ലൂക്കൻ യൂത്ത് സെന്ററിലാണ് കാർണിവൽ നടക്കുക. കാർണിവൽ ഗ്രൗണ്ടിലേക്കും തിരിച്ചും ബസ് സർവീസുകൾ കേരളഹൗസ് ഒരുക്കിയിട്ടുണ്ട്. Wexford, Waterford, Kilkeny, Limerick, Galway, Castlebar, Sligo, Thullamore & Mullingar, Cavan, Belfast, Letterkenny എന്നിവിടങ്ങളിൽ നിന്നും ഒരു ടിക്കറ്റിന് 25 യൂറോയും, Cork ൽ നിന്നും 30 യൂറോയുമാണ് സർവീസ് നിരക്ക്.

കായിക-കലാ- സാംസ്കാരിക പരിപാടികൾ അണിനിരക്കുന്ന കാർണിവൽ വേദി ഇത്തവണയും വൈവിധ്യങ്ങളുടെ കൂടാരമാവുകയാണ്. ക്രിക്കറ്റ് ടൂർണമെന്റ്, വടംവലി മത്സരം, അയർലൻഡിലെ മുഴുവൻ മലയാളി റസ്റ്ററന്റുകളും അണിനിരക്കുന്ന നാടൻ ഫുഡ് ഫെസ്റ്റീവൽ, കുട്ടികൾക്കായി ബൗൺസിംഗ് കാസിലുകൾ, കുതിരസവാരി, നർമ്മ രസം നിറച്ച് ക്ലൗൺ, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിംഗ്, വിവിധ കലാകാരൻമാർ ഒരുക്കുന്ന ആർട്സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, സൗഹൃദ ചെസ് മത്സരം, വിവിധ വിപണന സ്റ്റാളുകൾ എന്നിവ കേരള ഹൗസ് കാർണിവലിന്റെ മാത്രം പ്രത്യേകതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 353 89 231 9437, 353 87 682 3893