“ദി കേരള സ്റ്റോറി’ ഒടിടി റിലീസ് ഉടൻ ഉണ്ടായേക്കാൻ സാധ്യത. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 225കോടിയോളം നേടിയ ചിത്രം ജൂൺ മാസം ഡിജിറ്റൽ റിലീസ് നടത്തും എന്നാണ് വിവരം.
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു.
സുദീപ്താ സെൻ സംവിധാനം ചെയ്ത ചിത്രം മെയ് 5നാണ് റിലീസായത്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL