gnn24x7

ഡാളസ് മാർത്തോമ ചർച്ചിൽ സംഗീത സായാഹ്നം ജൂൺ 17 നു -പി പി ചെറിയാൻ

0
283
gnn24x7

ഡാളസ് : മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി വാർഷികത്തോടനുബന്ധിച്ച്ഡാളസ്സിൽ  സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ജൂൺ 17 ശനിയാഴ്ച രാത്രി ആറുമണിക്ക് ലൂണ  റോഡിലുള്ള മാർത്തോമാ ചർച്ച ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത് .പരിപാടിയിൽ  ഡാലസിലെ വിവിധ മാർത്തോമാ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾക്കു പുറമേ സിഎസ്ഐ ചർച്ച് ഗായകസംഘവും ,പ്രമുഖ ഗായകരും  പങ്കെടുക്കും.മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ  റവ എം പി യോഹന്നാൻ മുഖ്യ സന്ദേശം നൽകും.ഗാന  ശുശ്രുഷയിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു . പ്രവേശനം സൗജന്യമാണ്

കൂടുതൽ വിവരങ്ങൾക്ക് റവ  അലക്സ് കോശി (214 886 4532), റവഎബ്രഹാം തോമസ് (972 951 0320 )ജോർജ് വർഗീസ്(ജയൻ)(214 460 1288)   എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് —

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7