ഡാളസ്: പത്മോസ് ഇൻഡ്യാ മിനിസ്ട്രീസ് പ്രസിഡന്റ്, ചങ്ങനാശ്ശേരി തേലപുറത്ത് സിയോൻ ബംഗ്ലാവിൽ പാസ്റ്റർ ജോസഫ് ചാക്കോ (അനിയച്ചായൻ -89) ജൂൺ 16 നു വെളുപ്പിനു നിത്യതയിൽ ചേർക്കപ്പെട്ടു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെ സീനിയർ ബ്രാഞ്ച് മാനേജർ ആയി ഔദ്യോഗിക സ്ഥാനത്ത് നിന്നു വിരമിച്ച ശേഷം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ന്യൂ ഇൻഡ്യാ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകനായിരുന്ന ഇദ്ദേഹം, സഭയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. തുടർന്ന് തെക്കൻ മേഖല കേന്ദ്രമാക്കി തിരുവനന്തപുരം ആസ്ഥാനമായി ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് എന്ന സുവിശേഷ സംഘടന സ്ഥാപിച്ചു. കോട്ടയം മാമുണ്ടയിൽ പരേതയായ ലീലാമ്മ ജോസഫ് ആയിരുന്നു സഹധർമ്മിണി. ഭൗതിക സംസ്കാര ശുശ്രൂഷകൾ ജൂൺ 22 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി സി.എസ്.ഐ. യൂത്ത് സെന്ററിൽ ആരംഭിക്കുകയും, അനന്തരം ഉച്ചയ്ക്ക് 12:30യോടെ ഭൗതിക ശരീരം ചങ്ങനാശ്ശേരി ചീരൻ ചിറ എ.ജി. സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: റവ. ഷിബു ജോസഫ് (ഡാളസ് – പത്മോസ് മിനിസ്ട്രീസ്), പാസ്റ്റർ സാബു ജോസഫ് (ഡാളസ് – കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ച് ശുശ്രൂഷകൻ), സുനി ബെഞ്ചമിൻ ( അബുദാബി), മിനി റോയി (അബുദാബി), ഷൈനി ജഗൻ (കോട്ടയം).
മരുമക്കൾ – എമിലി ജോസഫ്, ലിസി ജോസഫ്, ബെഞ്ചമിൻ സാമുവേൽ, അലക്സാണ്ടർ റോയി, ജഗൻ തോമസ്.
കൊച്ചുമക്കൾ – സ്റ്റെഫി, ഷോൺ, ജോനഥൻ, ജെരമ്യ, അന്ന, സാമുവേൽ, കാരൾ, ഷാലേം, റേച്ചൽ, അബിയ, റിച്ചർഡ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL






































